HOME
DETAILS
MAL
അവധിക്കാല ക്ലാസ് തടയരുതെന്ന് ഇടക്കാല ഉത്തരവ്
backup
May 17 2017 | 19:05 PM
കോട്ടക്കല്‍: അവധിക്കാലത്തെ ക്ലാസ് സംബന്ധിച്ച് അവ്യക്തത തുടരുന്നു. അവധിക്കാലം ഏറെക്കുറെ പിന്നിട്ട് സ്കൂളുകള്‍ തുറക്കാന്‍ പതിനഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ക്ലാസുകള്‍ തടയരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നത്. കോട്ടക്കല്‍ കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ആണ് നിര്‍ദ്ദേശം. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ ഉത്തരവിനെതിരേ സ്കൂള്‍ മാനേജര്‍ കേസ് ഫയല്‍ ചെയ്തിരുന്നു കോട്ടൂര്‍ സ്കൂളില്‍ അവധിക്കാല ക്ലാസ് നടത്തുന്നതിന് വിദ്യാഭ്യാസ അധികൃതരോ മറ്റു ഗവ. ഏജന്‍സിയോ തടയുവാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി ഒരു മാസത്തിനു ശേഷം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."