പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബംഗാള്‍ ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ലൈഗിക പീഡനകുരുക്കില്‍. പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബംഗാള്‍ ഘടകം ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.എസ് പ്രചാരകുമായ അമലേന്ദു ചത്തോപാദ്യായെ ഡല്‍ഹിയില്‍ കൊല്‍ക്കത്ത പൊലിസ് അറസ്റ്റ്‌ചെയ്തു. സംഘപരിവാര്‍ പോഷക സംഘടനയായ അഖില്‍ ഭാരത് ഗ്രഹക് പഞ്ചായത്ത് അധ്യക്ഷനുമാണ്. കഴിഞ്ഞമാസം 31നു നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ശിവ്പ്രകാശ്, ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് വിദ്യുത് മുഖര്‍ജി എന്നിവരുടെ പേരുകളും പാരമര്‍ശിച്ചിട്ടുണ്ട്.
പരാതിയുടെ ചുരുക്കം ഇങ്ങിനെ: കൊല്‍ക്കത്തയിലുള്ള പ്രശസ്തമായ ഹോട്ടലില്‍ പാര്‍ട്ടി യോഗമുണ്ടെന്നും വരണമെന്നുമുള്ള സന്ദേശം എിക്കു കിട്ടി. ഹോട്ടലിലെത്തി നോക്കുമ്പോള്‍ അവിടെ ശിവ്പ്രകാശും മുഖര്‍ജിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. മുറിയില്‍ കയറിയ ഉടന്‍ തന്നെ ഇരുവരും വാതിലടച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം ചന്തോപാദ്യായ് ഹോട്ടലിലെത്തി ഇരുവരുടെയും പീഡനശ്രമത്തില്‍ നിന്ന് തന്നെ രക്ഷിച്ചു. ശേഷം ഇക്കാര്യം പുറത്തുപറയരുതെന്നും അത് സംഘടനയ്ക്കു ദോശം ചെയ്യുമെന്നും ചന്തോപാദ്യായ് ഉപദേശിച്ചു.
ഇതേതുടര്‍ന്ന് ചന്തോപാദ്യായ് യുവതിയോട് കൂടുതല്‍ അടുക്കുകയും അവരുടെ വീട്ടിലേക്ക് ഇടയ്ക്കിടെ വരാനും തുടങ്ങി. ഇതുവഴി ഇവര്‍ക്കിടയിലുള്ള ബന്ധം കൂടുതല്‍ അടുത്തു. ഇതിനിടെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഗര്‍ഭിണിയായപ്പോള്‍ ബലംപ്രയോഗിച്ച് അലസിപ്പിച്ചു. ഇക്കാര്യങ്ങള്‍ പുറത്തുപറയരുതെന്നും പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. പരാതിയില്‍ പരാമര്‍ശമുള്ള ശിവ്പ്രകാശും മുഖര്‍ജിയും വൈകാതെ പിടിയിലായേക്കും.
അതേസമയം, അറസ്റ്റ് നടപടികളെ അപലപിച്ച ബംഗാള്‍ ഘടകം ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്, പരാതിക്കു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചു. അഭിഭാഷകരുമായി ആലോചിച്ചുവരികയാണെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."