തെലങ്കാനയില്‍ ഗര്‍ഭിണിയായ മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍ കൊടുത്തത് ഒരു കോടി രൂപ
മല്ഗോണിയ: തെലങ്കാനയില്‍ പ്രേമിച്ചു വിവാഹംകഴിച്ച മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍ വേണ്ടി പിതാവും കുടുംബവും കൂടി നല്‍കിയത് ഒരു കോടി രൂപ. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് പ്രണയ് കുമാര്‍ (23) എന്ന എന്‍ജിനിയര്‍ സംഘം കൊത്തിക്കൊന്നത്.
ബിഹാറില്‍ നിന്നുള്ള കൊലയാളി സംഘത്തെയാണ് കൃത്യം ഏല്‍പ്പിച്ചത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലിസ് സംശയിക്കുന്നു. കൊലയാളി അടക്കം ഏഴു പേരെ ബിഹാറില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു.
കൊലയാളിക്ക് മുന്‍പു തന്നെ 18 ലക്ഷം രൂപ ലഭിച്ചുകഴിഞ്ഞു. ഗുജറാത്ത് മന്ത്രി ഹരണ്‍ പാണ്ഡ്യയെ കൊന്ന കേസില്‍ ശിക്ഷ കഴിഞ്ഞ് 2003 ല്‍ പുറത്തിറങ്ങിയ ആളാണ് കൊലയാളി.
ഗര്‍ഭിണിയായ ഭാര്യ അമൃതവര്ഷിനിയോടൊപ്പം ആശുപത്രിയില്‍ പരിശോധനയ്ക്കെത്തി തിരിച്ചിറങ്ങിയതായിരുന്നു പ്രണയ് കുമാര്‍. ഉടന്‍ തന്നെ വടിവാളുമായി എത്തിയ കൊലയാളി പ്രണയ്കുമാറിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തിരക്കേറിയ ആശുപത്രിക്കു പുറത്ത് പട്ടാപ്പകലായിരുന്നു സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പിതാവ് മാരുതി റാവു, അമ്മാവന് ശ്രാവണ്‍ റാവു എന്നിവര്‍ക്കെതിരെയാണ് അമൃത മൊഴി നല്‍കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു പ്രദേശത്ത് വലിയ സ്വാധീനമുള്ളയാളും സമ്പന്നനുമാണ്. എന്നാല്‍, എസ്.ടി വിഭാഗത്തില്‍പ്പെട്ടവനാണ് പ്രണയ് കുമാര്‍. ഇവര്‍ തമ്മിലുള്ള വിവാഹം കുടുംബം എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."