തെങ്ങിലെ ചെന്നീരൊലിപ്പ് നിയന്ത്രിക്കുന്നതിനുളള പരീക്ഷണങ്ങള്‍ക്ക് കൃഷി വിജ്ഞാന കേന്ദ്രം തുടക്കമിട്ടു
പാലക്കാട്: ജില്ലയിലെ തെങ്ങിന്‍ തോപ്പുകളില്‍ വ്യാപകമായി കണ്ടുവരുന്ന ചെന്നീരൊലിപ്പ്. നിയന്ത്രിക്കുന്നതിനുളള കൃഷിയിട പരീക്ഷണങ്ങള്‍ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം തുടക്കമിട്ടു.
മഴക്കാലത്താണ് ഈ രോഗം അധികകമാവുന്നത്. തെങ്ങിന്‍ തടിയിലെ വിള്ളലുകളിലൂടെ ഒരു ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് രോഗലക്ഷണം.
സാധാരണയായി ഈ രോഗം തെങ്ങിന്റെ കടാഗ്രത്തുനിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്നു. രോഗം ബാധിച്ച 'ഭാഗത്തെ തൊലി ചെത്തി നോക്കിയാല്‍ തടി അഴുകി കറുത്തിരിക്കുന്നതായി കാണാം. രോഗ നിയന്ത്രണത്തിനുളള നടപടി സ്വീകരിച്ചില്ലെങ്കില്‍ തെങ്ങോലയുടെ എണ്ണം കുറഞ്ഞ് മച്ചിങ്ങ പൊഴിഞ്ഞ് തെങ്ങിന്റെ മണ്ട ചെറുതായി വരും.
തെയ്‌ലവയോപ്‌സിസ് പാരഡോക്‌സ എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. തീവ്രമായ വേനലിനു ശേഷം പെയ്യുന്ന മഴ, തടിയിലുണ്ടാകുന്ന വിള്ളലുകള്‍ എന്നിവ ഈ രോഗം വ്യാപിക്കുന്നതിന്റെ തീവ്രത കൂട്ടുന്നു.
ജൂലൈ മുതല്‍ നവംബര്‍ വരെയുളള മാസങ്ങളിലാണ് ഈ രോഗം കൂടുതല്‍ വ്യാപിക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഇസ്രയേല്‍ തോമസ്, കീടരോഗ വിഭാഗത്തിലെ ശാസ്ത്രജ്ഞയായ ഡോ. സുമിയ കെ.വി എന്നിവര്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. പെരുവെമ്പ് കൃഷി ഓഫിസര്‍ ടി.വി. മുരളീധരന്റെ സഹകരണത്തോടെ പെരുവെമ്പ് പഞ്ചായത്തിലെ നൂര്‍ മുഹമ്മദിന്റെ കൃഷിയിടത്തിലാണ് പരീക്ഷണം നടത്തിവരുന്നത്.
ജൈവ രോഗ നിയന്ത്രണ മാര്‍ഗങ്ങളായ ട്രൈക്കോഡര്‍മ, സ്യൂഡോമൊണാസ് എന്നിവയും തുരിശ്ശും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ബോര്‍ഡോ മിശ്രിതവും ഹെക്‌സാ കൊണാസോള്‍ എന്ന കുമിള്‍ നാശിനിയുമാണ് രോഗ നിയന്ത്രണത്തിനായി പരീക്ഷിക്കുന്നത്.
രോഗം ബാധിച്ച 'ഭാഗം ചെത്തികളഞ്ഞ കുഴമ്പ് പരുവത്തിലാക്കിയ ട്രൈക്കോഡര്‍മ സ്യൂഡോമൊണാസ് 10വീര്യത്തിരുളള ബോര്‍ഡോ കുഴമ്പ് അഞ്ച് വീര്യത്തിരുള്ള ഹെക്‌സാകൊണാസോള്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തേച്ചു പിടിപ്പിക്കുകയും പ്രസ്തുത മരുന്നുകള്‍ തെങ്ങിന്റെ കടാഗ്ര ഭാഗത്ത് മണ്ണില്‍ ചേര്‍ത്തു കൊടുക്കുകയും ചെയ്യുന്നതിലൂടെ രോഗത്തിന്റെ തീവ്രതയില്‍ ഉണ്ടാവുന്ന കുറവാണ് പഠനത്തിന് വിധേയമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."