അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ സി.ബി.ഐ കോടതിയിലേക്കു മാറ്റി
കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളും സി.ബി.ഐ കോടതിയിലേക്കു മാറ്റി. തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് എറണാകുളത്തേക്ക് മാറ്റിയത്. സി.ബി.ഐയുടെ അപക്ഷേ അംഗീകരിച്ച് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്.
എം.എസ്.എഫിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷററായിരുന്ന ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നാണ് ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് കൊലപ്പെടുത്തിയത്. സി.പി.എം നേതാക്കളായ പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിന് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയില്‍ ചോദ്യംചെയ്യലിനൊടുവിലാണ് ജനമധ്യത്തില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം പി. ജയരാജനും ടി.വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."