HOME
DETAILS

ഇടയ പീഡനം, അറസ്റ്റ് വൈകിയാല്‍ തെളിവ് നശിപ്പിക്കും

  
backup
September 18 2018 | 18:09 PM

%e0%b4%87%e0%b4%9f%e0%b4%af-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%af

കൊച്ചി: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് തെളിവ് നശിപ്പിക്കാനിടയാക്കുമെന്ന് സിസ്റ്റര്‍ അനുപമ. ഹൈക്കോര്‍ട്ട് ജങ്ഷനിലെ വഞ്ചിസ്‌ക്വയറില്‍ നടക്കുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിക്കെതിരേ ബിഷപ്പ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. 

സ്ഥാനങ്ങളില്‍നിന്ന് നീക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്കുപിന്നിലെന്ന ബിഷപ്പിന്റെ ആരോപണവും അവര്‍ തള്ളി. പീഡനശ്രമങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യംമൂലമാണ് ബിഷപ്പ് പരാതിക്കാരിയെ സ്ഥാനങ്ങളില്‍നിന്ന് നീക്കിയത്.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള വാദങ്ങളാണ് ബിഷപ്പ് ഉന്നയിക്കുന്നത്. ബിഷപ്പിനെതിരേ വ്യക്തമായ തെളിവുകളുണ്ട്. ഈ തെളിവുകള്‍ പൊലിസിന് കൈമാറി. കോടതിയില്‍ വിശ്വാസമുണ്ട്.
സത്യത്തിനൊപ്പമാണ് കോടതി നിലകൊള്ളുന്നത്. ആദ്യം പരാതിക്കാരിക്ക് അനുകൂലമായി മൊഴി നല്‍കിയ ഇടവക വികാരി ഫാ. നിക്കോളസ് മണിപ്പറമ്പിലിന്റെ നിലപാടുമാറ്റം സ്വാധീനം മൂലമാണ്. എല്ലാ തെളിവുകളും നിക്കോളാസ് അച്ചനെ കാണിക്കാനാകില്ല. സഭയെ അപമാനിക്കാനല്ല തങ്ങളുടെ സമരം.
സഭയില്‍നിന്ന് നീതി കിട്ടാത്തതിനാലാണ് തെരുവിലിറങ്ങേണ്ടിവന്നത്. പരാതി നിഷേധിക്കാന്‍ ആവശ്യമായ തെളിവുകള്‍ നല്‍കേണ്ടത് ബിഷപ്പാണ്. ഫാ. ആന്റണി മാടശേരിയാണ് ബിഷപ്പിന് വേണ്ടി സിസ്റ്ററിനെതിരേ വ്യാജ തെളിവുകളുണ്ടാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയുടെ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  29 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago