HOME
DETAILS
MAL
ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മെഹുല്‍ ചോക്സി
backup
June 17 2019 | 17:06 PM
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട പ്രതികളിലൊരാളായ മെഹുല്‍ ചോക്സി ചികിത്സക്കായി ഇന്ത്യയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായി ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സക്കായി ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ശിക്ഷാ നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭിഭാഷകന് വിജയ് അഗര്‍വാള്‍ മുഖേന അറിയിച്ചു. വായ്പാതട്ടിപ്പു നടത്തി രാജ്യംവിട്ട മെഹുല്‍ ചോക്സി ഇപ്പോള്‍ കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലാണ് താമസിക്കുന്നത്.
സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."