വി.സിയുടെ ചേമ്പറില്‍ ഇന്നു ചര്‍ച്ച
തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ നിയമ വിദ്യാര്‍ഥികള്‍ ആരംഭിച്ച അനിശ്ചിത കാല ഉപരോധ സമരം രണ്ടാം ദിനം പിന്നിട്ടു. ഇന്ന് ഇഉച്ചക്ക് രണ്ടിന് യൂനിവേഴ്സിറ്റി ആസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകളെ രജിസ്ട്രാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ മുതല്‍ ക്യാംപസില്‍ നിരാഹാരം സമരം തുടങ്ങാനാണ് സമര സമിതിയുടെ തീരുമാനം. നിയമ പഠന കേന്ദ്രത്തിന്റെ അംഗീകാരം നഷ്ടപ്പെടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകള്‍ സംയുക്തമായി ഉപരോധ സമരത്തിന് ഇറങ്ങിയത്. എ.ബി.വി.പി ഇക്കാര്യമുന്നയിച്ച് നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയനും സംയുക്ത സമര സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുണ്ട്. ഉപരോധം കാരണം ഇന്നലെ ജീവനക്കാര്‍ക്കു ഓഫിസിനകത്ത് കടക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."