നെഞ്ചുപിളരും വേദനയില്‍ മാലൂര്‍
ഉരുവച്ചാല്‍: മാലൂര്‍ ഗ്രാമത്തെ കണ്ണീരില്‍ മുക്കി റഫ്‌സീന യാത്രയായി. ഇന്നലെ രാവിലെ പത്തരയ്ക്ക് മാലൂര്‍ മഹല്ല് കമ്മിറ്റിയുടെ ഉപഹാരം ഏറ്റുവാങ്ങിയ റഫ്‌സീനക്കെന്തു പറ്റിയെന്ന ചോദ്യമായിരുന്നു ഏവരുടെയും മനസില്‍. പ്ലസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ റഫ്‌സീനയെ വീടിനുളളില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച റഫ്‌സീന 1200 ല്‍ 1180 നേടിയാണ് മികവ് തെളിയിച്ചത്. പ്ലസ്‌വണ്ണിനും റഫ്‌സീനയ്ക്ക് 96 ശതമാനം മാര്‍ക്ക് ഉണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുഴു
വന്‍ വിഷയങ്ങളിലും എപ്ലസ് നേടിയിരുന്നു. ട്യൂഷനില്ലാതെയാണ്
പ്ലസ്ടുവിന് മുഴുവന്‍ വിഷയത്തിലും എപ്ലസോടെ റഫ്‌സീന പാസായത്. ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടിലാണ് റഫ്‌സീനയുടെ കുടുംബം താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് പി.കെ ശ്രീമതി എം.പി റഫ്‌സീനയെ അഭിനന്ദിച്ചിരുന്നു. ഇന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വീട്ടില്‍ വരുമെന്നും പറഞ്ഞിരുന്നു. പ്ലസ്ടു വിജയത്തി നു ശേഷം കുടുംബത്തിന്റെ സ്ഥിതി മനസിലാക്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ പുതിയവീടുവച്ചുനല്‍കാനും തുടര്‍ പഠനത്തിനു സ
ഹായിക്കാനും തയാറായ സമയത്താണ് മുഴുവന്‍ പേരെ
യും ഞെട്ടിച്ചുകൊണ്ട് റഫ്‌സീനയുടെ മരണവാര്‍ത്ത എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."