HOME
DETAILS

7.5 കോടിയുമായി മുങ്ങിയ മൂന്നുപേര്‍ പിടിയില്‍

  
backup
May 17, 2017 | 8:11 PM

7-5-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d


സോമവാര്‍പേട്ട: ബാങ്കിലേക്ക് കൊണ്ടുപോവുകയായിരുന്ന ഏഴരക്കോടി രൂപയുമായി മുങ്ങിയ കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 11ന് മംഗളൂരുവിലെ ആക്‌സിസ് ബാങ്കില്‍ നിന്നു ബംഗളൂരുവിലെ കോറമംഗല ശാഖയിലേക്കു കൊണ്ടുപോവുകയായിരുന്ന പണവും വാഹനവുമായി സംഘം കടന്നുകളയുകയായിരുന്നു.
സോമവാര്‍പേട്ട കുമ്പാരഗഡി ഗ്രാമവാസിയും ബാങ്ക് ഗണ്‍മാനുമായിരുന്ന ടി.എ പൂവയ്യ, എ.ടി.എം വാഹനത്തിന്റെ ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ കരിബസാപ്പ, കുംബാരഗഡിയിലെ കാശികാര്യപ്പ എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കുമ്പാഗഡി ഗ്രാമത്തിലെ തംപുഗുത്തിയിലെ വനത്തിനകത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിനു സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ വനത്തിനകത്തു ഒളിപ്പിച്ചുവച്ച 5.88 കോടിയും പിടിച്ചെടുത്തു. കവര്‍ച്ചയിലെ മുഖ്യ ആസൂത്രകരെന്നു സംശയിക്കുന്ന ടി.എ ഭീമയ്യ, ടി.പി ബസപ്പ, ഉത്തപ്പ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. പ്രതികളെ സഹായിച്ചവരുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തി. ഇവിടങ്ങളില്‍ നിന്നു പിടിയിലായ മനുകുമാര്‍, ഗിരീഷ് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. കുടക് എസ്.പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago