പ്ലാസ്റ്റിക്കിന്റെ പേരില്‍ ദ്രോഹിക്കരുതെന്ന് വ്യാപാരികള്‍
മട്ടന്നൂര്‍: രാഷ്ട്രീയ പാര്‍ട്ടികളും മറ്റും നടത്തുന്ന അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക്കിന്റെ പേരില്‍ അധികൃതര്‍ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഹരിത കേരളത്തിന്റെ ഭാഗമായുള്ള പരിസ്ഥിതി സൗഹ്യദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗം വ്യക്തമാക്കി. പുന്നാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എ. സുധാകരന് ഉദ്ഘാടനം ചെയ്തു. പി.വി ഗംഗാധരന് അധ്യക്ഷനായി. മുസ്തഫ ദാവാരി, എ. സുരേന്ദ്രന്, കെ.പി ലക്ഷ്മണന്, സി. അബ്ദുറഹ്മാന് പങ്കെടുത്തു. ഭാരവാഹികള്‍: പി.വി ഗംഗാധരന് നമ്പ്യാര്‍ (പ്രസിഡന്റ്), സി. അബ്ദു റഹ്മാന് (ജന. സെക്രട്ടറി), എ. സുരേന്ദ്രന് (ട്രഷറര്‍), കെ.പി ലക്ഷ്മണന്, കെ.സി പ്രകാശന് (വൈസ് പ്രസിഡന്റ്), ആര്.ടി ചന്ദ്രന്, എം.പി രതീശന്(ജോ. സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."