കോതമംഗലത്ത് മാലിന്യ നീക്കം നിലച്ചു; ജനം പകര്‍ച്ചവ്യാധി ഭീതിയില്‍
കോതമംഗലം: നഗരപരിധിയില്‍ മാലിന്യ നീക്കം നിലച്ചതിനെ തുടര്‍ന്ന് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുന്നുകൂടുന്നത്പകര്‍ച്ചവ്യാധി പടരാന്‍ കാരണമാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക് ഷേപിക്കുന്ന മാലിന്യം അതാതു ദിവസങ്ങളില്‍ തന്നെ മാറ്റുന്നുണ്ടെങ്കിലും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചിട്ടുള്ള ഭാഗങ്ങളില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ അധികാരികള്‍തയ്യാറാകാത്തതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.
ഇത്തരം സ്ഥലങ്ങളില്‍ പ്രാദേശികമായും പുറത്തു നിന്നുള്ളവരും നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂടി കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ദുര്‍ഗന്ധം കൊണ്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതില്‍ ഏറ്റവും കൂടുതുതല്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് തങ്കളത്തും ലോറി സ്റ്റാന്‍ഡ് പരിസരത്ത് മായാണ്. ഈ പ്രദേശം ഒഴിഞ്ഞ ഇടമെന്ന നിലയിലും രാത്രി കാലങ്ങളില്‍ ജനങ്ങള്‍ ഉണ്ടാകാത്തതു കൊണ്ടുമാണ് ഈ ഭാഗത്ത് വന്‍തോതില്‍ മാലിന്യമെത്തുവാന്‍ കാരണം. മഴക്കാലം കൂടി വന്നെത്തിയതോടെ ചീഞ്ഞ അവസ്ഥയിലാകുന്ന മാലിന്യം വന്‍ പകര്‍ച്ചവ്യാധിക്കു തന്നെ കാരണമായേക്കാമെന്ന ആശങ്കനഗരസഭയെ നാട്ടുകാര്‍ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാകുന്നില്ല.
കോതമംഗലത്തിന്റെ സമീപമുള്ള ചില പഞ്ചായത്തുകളില്‍ മാലിന്യ പ്രശ്ങ്ങള്‍ രൂക്ഷമാകുകയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നതും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടതുംഅടുത്ത കാലത്താണ്.ഇത് മുന്നറിയിപ്പായി കണ്ട് മാലിന്യ നീക്കം കാര്യക്ഷമമാക്കണ്ട നഗരസഭ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ ഭീതിജനകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."