ഡോക്ടര്‍മാരുടെ സുരക്ഷ: വേഗം വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്കു മതിയായ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വേഗം വാദം കേള്‍ക്കാന്‍ സുപ്രിംകോടതി വസമ്മതിച്ചു. കേസില്‍ ഇന്നലെ പ്രാഥമിക വാദം കേട്ട കോടതി, കേസ് വേനലവധി കഴിഞ്ഞ് തുറന്ന ശേഷം ജൂലൈയില്‍ പരിഗണിക്കാമെന്ന് അറിയിച്ചു.
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം നിരസിച്ച കോടതി, പശ്ചിമബംഗാളിലെ സമരം പിന്‍വലിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം തള്ളിയത്. ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് തയാറായില്ല. ചികില്‍സാ പിഴവിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ ഗൗരവതരമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."