തൃക്കാക്കര നഗരസഭ പ്രദേശത്തെ തട്ടുകടകള്‍ വന്‍ ലോബികള്‍ കയ്യടക്കുന്നു
കാക്കനാട്: കളക്ട്രേറ്റിന് സമീപത്തും, പ്രത്യേക സാമ്പത്തിക മേഖലക്കു സമീപവും കച്ചവടത്തിനെന്ന പേരില്‍ ഷെഡ് കെട്ടി വാടകക്ക് നല്‍കി തൃക്കാക്കര നഗരസഭ പ്രദേശത്തെ തട്ടുകടകള്‍ വന്‍ ലോബികള്‍ കയ്യടക്കുന്നു.
നികുതിയും മറ്റും നല്‍കാത്ത പുറമ്പോക്കു ഭൂമിയില്‍ സ്വന്തം ഷെഡ് എന്ന പേരില്‍ അനധികൃതമായി മൂന്ന് മാസത്തെ തുക അഡ്വാന്‍സും വാങ്ങി 750 മുതല്‍ 1500 രൂപ വരെ ദിവസ വാടകയ്ക്കും നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തെരുവോര കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി തൃക്കാക്കരനഗരസഭ തയ്യാറാക്കിയ സര്‍വേലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ കടന്നു കൂടിയതായിട്ടാണ് സൂചന. നഗരസഭപരിധിയില്‍ സ്ഥിരതാമസക്കാരും മറ്റ് ജോലികള്‍ ചെയ്യാന്‍ സാധിക്കാത്തവരുമായവര്‍ക്ക് ഉപജീവനത്തിന് സഹായമെന്ന നിലയ്ക്കാണ് തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ അര്‍ഹരായവര്‍ നൂറില്‍ താഴെ ഉള്ളു എന്നിരിക്കെ നഗരസഭ തയ്യാറാക്കിയിരിക്കുന്നത് 235 പേരുടെ ലിസ്റ്റാറ്റാണ്.
ഇതില്‍ ജില്ലക്ക് പുറത്തുള്ളവര്‍ 24 പേരും, നഗരസഭക്ക് പുറത്തുള്ളവര്‍ 26 പേരും, ഇതരസംസ്ഥാനക്കാര്‍ 22 പേരും കടന്നു കൂടിയിരിക്കുന്നതിന് പുറമെയാണ് വാടകയ്ക്ക് നല്‍കുന്ന രാഷ്ട്രീയ ലോബികളും കടന്നു കൂടിയിരിക്കുന്നത്. അന്യ സംസ്ഥാന കച്ചവടക്കാരുടെ നഗരസഭ പരിധിയിലെ താമസ അഡ്രസ്സ് പോലും വാങ്ങാതെ അന്യ സംസ്ഥാനത്തെ വിലാസം വാങ്ങിയാണ് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഉണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ ലൈന്‍സ് ഇല്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ എങ്ങനെയും ലൈസന്‍സ് എടുക്കാനാകുമോയെന്ന ആശങ്കയിലാണ് അര്‍ഹതയുള്ള കച്ചവടക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."