HOME
DETAILS
MAL
കോട്ടയത്ത് കോണ്‍ഗ്രസ്- ജോസഫ് ഗ്രൂപ്പ് ധാരണ; ജില്ലാ പഞ്ചായത്തില്‍ 9 സീറ്റ് നല്‍കും
backup
November 09 2020 | 06:11 AM
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്- ജോസഫ് ധാരണയായി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒന്‍പത് സീറ്റ് നല്‍കും.
പഞ്ചായത്ത് ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ഒന്നായിരുന്നപ്പോള്‍ 11 സീറ്റിലാണ് അവര്‍ മത്സരിച്ചത്. അത്രയും സീറ്റ് തന്നെ നല്‍കണമെന്നായിരുന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്.
പിളര്‍പ്പിന് മുമ്പുള്ള കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും സീറ്റുകള്‍ ഇനി തരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസും നിലപാടടെടുത്തു. കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണമെന്നായി പിന്നീട്. അവസാനം 9 എന്ന സമവായത്തിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."