കോഴിക്കോട് മദ്യശാലകളില്‍ എക്സൈസ് പരിശോധന
കോഴിക്കോട്: ടോക്കണില്ലാതെ ബാറുകളില്‍ മദ്യം നല്‍കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് മദ്യശാലകളില്‍ വ്യാപക പരിശോധന. എക്സൈസിന്റെ 14 സംഘങ്ങളാണ് പരിശോധന നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബെവ്ക്യൂ ആപ് നിലവില്‍ വന്നതോടെ ബാറുകളില്‍ കച്ചവടം കൂടുകയും ബെവ്കോ ഔട്ട്ലറ്റുകളില് വില്പന കുത്തനെ കുറയുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് അനുവദിക്കാവുന്ന ടോക്കണുകളുടെ എണ്ണം കൂട്ടാനും, ബാറുകള്‍ക്കനുവദിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ബെവ്കോ എംഡി നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കതെ ബെവ്കോ കണക്കിലതികം ലിറ്റര്‍ മദ്യം നഗരത്തിലെ ബാറുകള്‍ക്ക് അനുവദിക്കുകയായിരുന്നു. ഒക്ടോബര്‍ മാസത്തെ 29 പ്രവൃത്തി ദിവസങ്ങള്‍ക്കായി 17400 ലിറ്റര്‍ മദ്യം അനുവദിക്കാം എന്നുള്ളിടത്ത് 5553 കെയ്സുകളിലായി 49977 ലിറ്റര്‍ വിദേശ മദ്യമാണ് അനുവദിച്ചത്. പരമാവധി അനുവദിക്കാവുന്നതില്‍ മൂന്നിരട്ടിയിലേറെ. ഇതു പോലെ നഗരത്തിലെ പല ബാറുകളിലും അനുവദിച്ച അളവിലധികം മദ്യം എത്തി എന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ വീഴ്ചയാണെന്നായിരുന്നു ബെവ്കോ ഇന്റേര്‍ണല്‍ ഓഡിറ്ററുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."