തൃക്കാക്കരയില്‍ ദുരിതാശ്വാസ ധനസഹായം കൈപ്പറ്റാന്‍ 202 പേര്‍
കാക്കനാട്: പ്രളയദുരന്തത്തില്‍പെട്ടവര്‍ക്കുള്ള സഹായം അനര്‍ഹര്‍ കൈറ്റുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ളവര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോഴും പ്രളയദുരിതം കാര്യമായി ഏറ്റില്ലെന്ന് പറയുന്ന തൃക്കാക്കരയില്‍ നിന്നും ധനസഹായമായ ആദ്യ ഘട്ട തുകയായ പതിനായിരം രൂപ കൈപ്പറ്റാന്‍ 202 പേര്‍. ഇതോടെ തൃക്കാക്കരയില്‍ മാത്രം ഇരുപതു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവഴിക്കും. വാഴക്കാല വില്ലേജിന്റെ പരിധിയില്‍ 161 പേരും, കാക്കനാട് വില്ലേജ് പരിധിയില്‍ 41 പേരും ഉള്‍പ്പെടുന്ന 202 പേരുടെ ലിസ്റ്റാണ് ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാല്‍ ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്നുള്ള പരാതി ഉയരുന്നത് ആശങ്കയുളവാക്കുന്നു.
വെള്ളം കയറാത്തതും മുറ്റം വരെ വെള്ളം കയറിയതുമായ വീടുകളും ഭിത്തികളില്‍ വിള്ളല്‍ വീണ വീടുകളും അനധികൃതമായി കടന്നു കൂടിയിട്ടുണ്ടെന്ന പൊതുപ്രവര്‍ത്തകരുടെ പരാതിയില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വില്ലേജ് അധികാരികളുടെയും ബിഎല്‍ഒ മാരുടെയും ഒത്താശയോടെയാണ് അനര്‍ഹര്‍ സഹായം കൈപറ്റുന്നതെന്നും സൗഹൃദത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും പേരില്‍ അനര്‍ഹര്‍ സഹായം ലഭിക്കേണ്ട ആളുകളുടെ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ടെങ്കില്‍ ആ തുക തിരികെ അടച്ച് ശിക്ഷാ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."