യോഗ്യതയില്‍ ഇളവ് നല്കി ഇഷ്ടക്കാരെ നിയമിച്ചതായി ആരോപണം
കാക്കനാട് : കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെ.ബി.പി.എസ്) സാങ്കേതിക യോഗ്യതയുള്ള താല്കാലിക തൊഴിലാളികളെ പുറത്താക്കി കുടുംബശ്രീ വഴിയുള്ള നിയമനം വിവാദമായി. പ്രിന്റിങ്, ലോട്ടറി, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ സെക്ഷനുകളിലാണ് കുടുംബശ്രീ മുഖേന പ്ലസ് ടു യോഗ്യതയുള്ളവരെ മാനേജ്മെന്റ് നിയമിച്ചിരിക്കുന്നത്. എംപ്ലോയിന്റ് മുഖേന നിയമം ലഭിച്ച സാങ്കേതിക യോഗ്യതയുള്ള 60 താല്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട ഒഴിവിലേക്ക് കുടുംബശ്രീയിലെ 25 സ്ത്രീകളെ നിയമിച്ചുവെന്നാണ് ടെക്നിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ ആരോപണം.
കെ.ജി.ടി.ഇ ബുക്ക് ബൈന്‍ഡിങ് യോഗ്യതയുള്ളവരെ നിയമിക്കേണ്ടിടത്താണ് കുടുംബശ്രീയിലെ പ്ലസ് ടു യോഗ്യതയുള്ളവരെ മാനേജ്മെന്റ് നിയമനം നടത്തുന്നത്. സ്ഥാപത്തിലെ സ്ഥിരം ജീവനക്കാരുടെ നിയമന യോഗ്യതയാണ് താല്കാലിക നിയമനങ്ങളിലും മുന്‍കാലങ്ങളില്‍ മാനേജ്മെന്റ് നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍ കുടുംബശ്രീ മുഖേന നിയമിച്ചവരില്‍ 60 ഓളം പേര്‍ക്ക് പ്ലസ്ടു യോഗ്യതയുള്ളവരാണ്.
എന്നാല്‍ കഴിഞ്ഞ മാസം മാനേജ്മെന്റ് പിരിച്ചുവിട്ടവരെല്ലാം ആറ് വര്‍ഷം മുതല്‍ ആറ് മാസം വരെ കെ.ബി.പി.എസ്സില്‍ ജോലിയെടുക്കുന്ന സാങ്കേതിക യോഗ്യതുള്ള താല്കാലിക തൊഴിലാളികളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."