ആരും തിരിഞ്ഞുനോക്കുന്നില്ല; പ്രളയം സമ്മാനിച്ച വേദനയില്‍ രക്ഷാപ്രവര്‍ത്തകന്‍
പറവൂര്‍: പ്രളയത്തിന് ശേഷം നാടെങ്ങും മത്സ്യതൊഴിലാളികളായ രക്ഷാപ്രവര്‍ത്തകരെ ആദരിക്കാനുള്ള ചടങ്ങുകള്‍ ആഘോഷമായി നടക്കുമ്പോള്‍ നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളി പ്രളയം സമ്മാനിച്ച വേദനകള്‍ കടിച്ചമര്‍ത്തി ജീവിതം വഴിമുട്ടി യാതനകളില്‍ കഴിയുന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ഷുക്കൂറാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തോളെല്ലിന് പരഴക്കേറ്റ് തൊഴിലിന് പോകാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. ഓഗസ്റ്റ് 16ന് രാത്രിയോടെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ഭാര്യയെയും രണ്ട് കുട്ടികളെയും ക്യാംപിലാക്കിയശേഷം ഷുക്കൂര്‍ സുഹൃത്തുക്കളായ ഷമീര്‍, അന്‍ഷാദ്, നഹാസ്, ഹസ്സന്‍ എന്നിവരുമായി സ്വന്തമായുള്ള രണ്ട് വഞ്ചികളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടുകയായിരുന്നു. നൂറുകണക്കിനാളുകളെയാണ് ഷുക്കൂറും സുഹൃത്തുക്കളും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് വഞ്ചികളിലൊന്ന് തകര്‍ന്നു. പരുക്കേറ്റ ഷുക്കൂര്‍ നാല് ദിവസം ആശുപത്രിയില്‍ കിടന്നു. തോളെല്ലിന് പരിക്കേറ്റത് മൂലം ആറുമാസമെങ്കിലും വിശ്രമം വേണ്ടിവരും. ഭാര്യ ഫാരിഷയും അഫ്‌സാന (9), ഫര്‍സാന(8) എന്നീ രണ്ടു മക്കളുമടങ്ങിയ കുടുംബം ഇപ്പോള്‍ ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."