നര്‍സിങ് യാദവിനെ ജൂനിയര്‍ താരം കുടുക്കിയതെന്നു റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിനെ 17കാരനായ ജൂനിയര്‍ ഗുസ്തി താരം കുടുക്കിയതാണെന്നു റിപ്പോര്‍ട്ട്. നര്‍സിങിന്റെ ഭക്ഷണത്തില്‍ ജൂനിയര്‍ താരം നിരോധിത ഉത്തേജക മരുന്ന് കലര്‍ത്തിയതാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. രാജ്യാന്തര ഗുസ്തി താരത്തിന്റെ സഹോദരനും ജൂനിയര്‍ വിഭാഗം ഗുസ്തിയില്‍ ഇന്ത്യക്കു വേണ്ടി മത്സരിച്ച താരവുമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. സോനിപത്തിലെ സായ് സെന്ററിലെ കാന്റീനില്‍ വച്ചാണ് ഇദ്ദേഹം ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയതെന്നും ഇദ്ദേഹത്തെ കാന്റീന്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
തിനക്കെതിരേ ഗൂഢാലോചന നടന്നതായി നര്‍സിങ് യാദവ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. തന്നെ ഗൂഢാലോചനയിലൂടെ കുടുക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും നര്‍സിങ് ആവശ്യപ്പെട്ടിരുന്നു. നര്‍സിങിനെ പിന്തുണച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്തും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ നടത്തിയ ഉത്തേജക പരിശോധനയിലാണ് നര്‍സിങ് യാദവ് പരാജയപ്പെട്ടത്.
യാദവിന്റെ ഉത്തേജക വിവാദത്തില്‍ നാഡ അച്ചടക്ക സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ തനിക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കി തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലാണ് നര്‍സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."