HOME
DETAILS
MAL
സ്വകാര്യബസിന്റെ ഓട്ടോമാറ്റിക് ഡോറില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു
backup
June 19 2019 | 19:06 PM
കോഴിക്കോട് : യാത്രക്കിടെ സ്വകാര്യബസിന്റെ ഓട്ടോമാറ്റിക് ഡോറില്‍ നിന്ന് തെറിച്ചുവീണ് ബസ് കണ്ടക്ടര്‍ മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര ചക്കുരുമീത്തല്‍ സി.എം ബേബി (48) ആണ് മരിച്ചത്. ചേവരമ്പലം പാച്ചാക്കില്‍ വച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം . ബസിന്റെ ഓട്ടോമാറ്റിക് ഡോറില്‍ ചാരി നിന്ന് ഇന്‍വോയ്‌സ് രേഖപ്പെടുത്തുന്നതിനിടെ അബദ്ധത്തില്‍ വാതില്‍ തുറന്നു പോവുകയും ബേബി പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബേബി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മൂത്തോറന്‍ - ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ: ജിനി. മകള്‍: അനാമിക. സഹോദരങ്ങള്‍: സുനില്‍കുമാര്‍, ബിന്ദു, ശോഭന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."