HOME
DETAILS
MAL
പതിവ് തെറ്റിയില്ല ഫാത്തിമ നുജൈമിന് പ്ലസ് ടുവിലും സമ്പൂര്‍ണ എപ്ലസ്
backup
May 17 2017 | 20:05 PM
ചെറുതുരുത്തി: ഫാത്തിമ്മ നുജൈം ഇത്തവണയും പതിവ് തെറ്റിച്ചില്ല.
അക്കാദമിക് രംഗത്ത് ചെറുപ്രായം മുതല്‍ തുടരുന്ന മികവ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും ഈ കൊച്ചു മിടുക്കി ആവര്‍ത്തിച്ചപ്പോള്‍ ഇത് അക്കാദമിക് രംഗത്ത് വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനും അഭിമാനമായി. ഈ സ്‌കൂളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുന്ന ഏക വിദ്യാര്‍ഥി കൂടിയാണ് ഫാത്തിമ. എസ്.എസ്.എല്‍.സി പരീക്ഷയിലും മുഴുവന്‍ എ പ്ലസ് നേടിയിരുന്നു ഈ മിടുക്കി.
സ്‌കൂള്‍ കലോത്സവങ്ങളില്‍ അറബി കലോത്സവത്തില്‍ സ്ഥിരമായി പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
വരവൂര്‍ കുമരപ്പനാല്‍ സ്വദേശി മൊയ്തു സൈനബ ദമ്പതികളുടെ മകളാണ് ഫാത്തിമ നുജൈം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."