HOME
DETAILS

'ഇസ്‌ലാമും തീവ്രവാദവും': ദ്വൈമാസ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനം ശനിയാഴ്ച

  
backup
July 27 2016 | 10:07 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b5%81%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac

മനാമ: 'ഇസ്‌ലാമും തീവ്രവാദവും' എന്ന തലക്കെട്ടില്‍ ബഹ്‌റൈനിലെ പ്രവാസി മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മായായ കോ-ഓഡിനേഷന്‍ കമ്മിറ്റി ഓഫ് മുസ്‌ലിം അസോസിയേഷന്‍സ് സംഘടിപ്പിക്കുന്ന ദ്വൈമാസ പ്രചാരണ കാംപയിന്‍ ഉദ്ഘാടനം ഈ മാസം 30നു നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് 8.30ന് മനാമയിലെ ഇന്ത്യന്‍ ക്ലബ്ബില്‍ വെച്ച് നടക്കുന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്ന് ഈയിടെ കാണാതായ മുസ്‌ലിംചെറുപ്പക്കാരെ കുറിച്ച് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരുകയും ഒരു സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കുകയും വേണമെന്നു നേതാക്കള്‍ പറഞ്ഞു. താന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന മതത്തിലേക്കും പ്രത്യയശാസ്ത്രത്തിലേക്കും ആളുകളെ പ്രബോധനം ചെയ്യുക എന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണ്. ഇത് തടയാന്‍ ആര്‍ക്കും അവകാശമില്ല.
ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നതു സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും പാഠങ്ങളാണ്. അസഹിഷ്ണുതയോ ധ്വംസനമോ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. ഐ.എസിനും ഭീകരവാദത്തിനും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലായെന്ന് ലോകത്തെങ്ങുമുള്ള മുസ്‌ലിം രാഷ്ട്രങ്ങളും ഉത്തരവാദപ്പെട്ട മുസ്‌ലിം നേതാക്കളും പണ്ഡിതരും വ്യക്തമാക്കിയതാണ്. ആരാധനകളില്‍ പോലും തീവ്രതയും അതിരുകവിയലുകളും വിലക്കിയ മതമാണ് ഇസ്‌ലാം. മധ്യമ സമുദായം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മധ്യമ നിലപാടില്‍ മാത്രമേ സന്തുലിതത്വം സാധ്യമാവുകയുള്ളൂ. അതില്‍ നിന്നു വ്യതിചലിച്ചാല്‍ ഒരു വശത്ത് തീവ്രതയും മറുവശത്ത് ജീര്‍ണതകളുമാണു പിന്നീടു കാണാന്‍ സാധിക്കുക.

ആത്മീയതയും ഭൗതികതയും സമന്വയിപ്പിക്കുന്ന സന്തുലിതത്വവും സമഗ്രതയുമാണ് ഇസ്‌ലാമിന്റെ കരുത്ത്. സദാ ഭൗതിക വിരക്തി പുലര്‍ത്തി ജീവിതത്തില്‍ നിന്ന് ഒളിച്ചോടി 'ആത്മീയതയുടെ' തുരുത്തിലഭയം തേടുന്ന പ്രവണത തീവ്രതയുടെ ഒരു തലമാണ്. അതു വിനാശകരമെന്നാണു പ്രവാചകന്‍ പഠിപ്പിച്ചത്. ഇസ്‌ലാമിനെ മൗലികമായും വിശദമായും പഠിക്കാത്തവരാണു തീവ്രതയിലേക്കു കൂപ്പുകുത്തുന്നത്. ഇസ്‌ലാമിനെതിരെ ഭീകരമുദ്ര ചാര്‍ത്തി അസത്യ പ്രചാരണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ചില മാധ്യമ ചാനല്‍ നിലപാടുകളും എതിര്‍ക്കപ്പെടേണ്ടതാണ്.

കാംപയിനിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലഘുലേഖാവിതരണം, യുവജനസംഗമങ്ങള്‍, ചര്‍ച്ചാ സദസ്സുകള്‍, ടേബിള്‍ ടോക്ക്, കോര്‍ണര്‍ മീറ്റുകള്‍, സമാപനസമ്മേളനം, വനിതാ സമ്മേളനങ്ങള്‍ തുടങ്ങിയ ബോധവല്‍ക്കരണപരിപാടികളാണ് ഉദ്ദേശിക്കുന്നത്. പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങള്‍, എസ്.വി. ജലീല്‍, ജമാല്‍ നദ്‌വി ഇരിങ്ങല്‍, ടി പി അബ്ദുല്‍ അസീസ്, കുഞ്ഞമ്മദ് വടകര, സി. ഷാജഹാന്‍, എ പി സി അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേ സമയം, ബഹ്‌റൈനിലെ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ ഈ കൂട്ടായ്മയില്‍ അംഗമാണെങ്കിലും കാന്തപുരം വിഭാഗം നേതൃത്വം നല്‍കുന്ന ഐ.സി.എഫ് ഈ കൂട്ടായ്മയുമായി ഇതുവരെ സഹകരിച്ചിട്ടില്ല. ഈ കൂട്ടായ്മയുടെ തുടക്കം മുതല്‍ അവരെ ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ക്ക് ഇതുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും അതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജനറല്‍ കണ്‍വീനര്‍ എസ്.വി ജലീല്‍ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  7 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago