സുമനസുകളുടെ സഹായം തേടുന്നു
മുതലമട: സപൈനല്‍ ടി.ബി രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു. മുതലമട മാമ്പള്ളം സ്വദേശിയായ രാധാകൃഷ്ണ (37)നാണ്‌സപൈനല്‍ ടി.ബി രോഗം ബാധിച്ചു രണ്ട് വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിയുന്നത്. അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട രാധാകൃഷ്ണന് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.വിദഗ്ധ ചികിത്സ നല്‍കണമെങ്കില്‍ അഞ്ച് ലക്ഷത്തിലധികം തുക ആവശ്യമാണ്. രാധാകൃഷ്ണന് ഇതുവരെനടത്തിയ ചികിത്സകള്‍ക്കായി 3.48 ലക്ഷത്തിലധികം രൂപ ചെലവായിക്കഴിഞ്ഞു.
ഇതില്‍ പകുതിയിലധികം വായ്പ വാങ്ങിയാണ് നടത്തീയിട്ടുള്ളത്. രണ്ട് കൊച്ചുമക്കളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ഓലക്കുടിലിലാണ് വസിക്കുന്നത്. ദിനംപ്രതി മരുന്നുകള്‍ക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ജീവിതം മുന്നോട്ടു നീങ്ങുന്നത്. തുടര്‍ന്നു നല്ല ചികിത്സ ലഭ്യമാക്കുവാന്‍ മുതലമട പഞ്ചായത്ത് അംഗം വി.വനജയുടെ നേതൃത്വത്തില്‍ രാധാകൃഷ്ണന്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചു. മാമ്പള്ളം ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് അംഗം വി.വനജ അധ്യക്ഷതവഹിച്ചു. സി. നാരായണന്‍ ,എം.രതീഷ്, എ.സാദിഖ്, സി.സതീഷ്, എം. ഹബീബുള്ള ,എം .ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറല്‍ ബാങ്ക് മുതലമട ശാഖയില്‍ ചികിത്സാ സഹായ നിധിക്കായി അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 10860100178214 ഐ.എഫ്. എസ്.സി. കോഡ് എഫ്്.ഡി.ആര്‍.എല്‍001086.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."