മഹാദുരന്തത്തില്‍ അതിജീവന പോരാട്ടം; കരുത്തായവര്‍ക്ക് വ്യാപാരികളുടെ ആദരം
വടക്കാഞ്ചേരി : നൂറ്റാണ്ട് കണ്ട മഹാദുരന്തത്തെ അതിജീവിക്കാന്‍ പോരാട്ടം നടത്തിയവരേയും, രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചവരേയും വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
പൊതുജനങ്ങള്‍ക്ക് വേണ്ടി നഗരസഭാ പ്രതിനിധികളെയും പൊലിസ്, അഗ്നിശമന സേന ,റവന്യൂ , വൈദ്യുതി എന്നി വകുപ്പുകളുടെ പ്രതിനിധികളെയും, ആക്ട്‌സ് വളണ്ടിയര്‍മാരെയുമാണ് ആദരിച്ചത്.
ഓട്ടുപാറ ഡെലീസ റസിഡന്‍സിയില്‍ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും, ജില്ലാ പ്രസിഡന്റുമായ കെ. വി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ എം. ആര്‍ അനൂപ് കിഷോര്‍ , വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ പി. എസ് സുരേഷ് , ജനറല്‍ സെക്രട്ടറി പി.എന്‍ ഗോകുലന്‍, ഖജാന്‍ജി കെ.എ വാപ്പുട്ടി സംസാരിച്ചു.
പ്രളയത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പോലും ഇല്ലാതായ സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വ്യാപാരികള്‍ക്കൊരു കൈതാങ്ങ് പദ്ധതിയിലേക്ക് വടക്കാഞ്ചേരി യൂണിറ്റ് ഒരു ലക്ഷം രൂപ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."