ശബരിമല: കേന്ദ്രം തന്നെ ബില്ല് കൊണ്ടുവരണമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലു കൊണ്ടുവരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയെ കൊണ്ടുള്ള ബി.ജെ.പിയുടെ ആവശ്യം കഴിഞ്ഞു. ശബരിമലക്ക് വേണ്ടി ഇപ്പോള്‍ ഒരു ബി.ജെ.പിക്കാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ല. ഭൂരിപക്ഷം നേടി വിജയിച്ച ബി.ജെ.പി തന്നെ ഈ വിഷയത്തില്‍ നിയമം കൊണ്ടുവരേണ്ടതാണെന്നും ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബില്‍ അവതരിപ്പിക്കാന്‍ ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് ലോക്സഭയില്‍ നോട്ടിസ് നല്‍കിയതിനെക്കുറിച്ച് മന്ത്രി പറഞ്ഞു. സ്വകാര്യ ബില്ലുകള്ക്കുണ്ടാകുന്ന അവസ്ഥ ഈ ബില്ലിനും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."