ചൈന മുസ്‌ലിംകളുടെ ഡി.എന്‍.എ ശേഖരിക്കുന്നു
ബെയ്ജിങ്: ചൈനയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് വ്യാപക ഡി.എന്‍.എ ശേഖരണം. സിന്‍ജിയാങ് മേഖലയിലാണ് ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുന്ന പദ്ധതി. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
ഡി.എന്‍.എ ശേഖരണത്തിന്റെ ഭാഗമായി സാധാരണക്കാരായ പൗരന്മാരോട് ചൈനീസ് ഭരണകൂടം രക്ത സാമ്പിള്‍ ചോദിച്ചുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. ലോകത്ത് കുറ്റവാളികളുടെ രക്ത സാമ്പിള്‍ ശേഖരിക്കാറുണ്ടെങ്കിലും സാധാരണക്കാരുടെ ഡി.എന്‍.എ ശേഖരിക്കുന്നത് ആദ്യമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഡി.എന്‍.എ ശേഖരിക്കുന്നതിനുവേണ്ടി 1000 കോടി ഡോളറിന്റെ ഉപകരണങ്ങളാണ് ചൈന വാങ്ങിയിരിക്കുന്നത്. മുസ്്‌ലിംകളെയും മറ്റു ന്യൂനപക്ഷളെയും വേട്ടയാടാന്‍ ചൈനീസ് ഭരണകൂടം ഇത് ദുര്‍വിനിയോഗം ചെയ്‌തേക്കുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പുനല്‍കി. പൗരന്മാരുടെ സ്വകാര്യതക്കുനേരെയുള്ള കടന്നാക്രമണമാണ് ഇതെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ സിന്‍ജിയാങ്ങില്‍ കര്‍ശന നിയന്ത്രണമാണ് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ഭരണകൂടത്തിന്റെ ഇത്തരം നടപടികളെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."