HOME
DETAILS
MAL
പരീക്ഷയുടെ പേരിലുള്ള വസ്ത്രാക്ഷേപം അപമാനകരമെന്ന്
backup
May 17 2017 | 21:05 PM
കല്‍പ്പറ്റ: മത്സര പരീക്ഷയുടെ പേരില്‍ പെണ്‍കുട്ടികളെ വസ്ത്രാക്ഷേപം ചെയ്യുന്നതും മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതും ഭാരതീയ സംസ്കൃതിക്ക് അപമാനകരമാണെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന എം.ജി.എം ജില്ലാ ഇന്‍സ്പെയര്‍ ക്യാംപ് അഭിപ്രായപ്പെട്ടു. കോപ്പിയടി തടയാന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാതെ വസ്ത്രം ഉരിയണമെന്ന് നിര്‍ബന്ധം പിടക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. മുത്തലാഖുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടി ഏക സിവില്‍ക്കോഡ് നടപ്പിലാക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ജി എം ആഹ്വാനം ചെയ്തു. കെ എന്‍ എം ജില്ലാ കവീനര്‍ കെ അബ്ദുര്റഹിമാന് സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാത്വിമ ഇക്ബാല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."