HOME
DETAILS

പ്രീ കെ.ജി സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്

  
backup
June 19 2019 | 20:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%95%e0%b5%86-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവയുടെ പ്രവര്‍ത്തനത്തിന് നിയമ നിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖയോ നിയമമോ സിലബസോ മോണിറ്ററിങ് സംവിധാനമോ ലൈസന്‍സിങ് സംവിധാനമോ നിലവിലില്ല. ശിശുസൗഹൃദമെന്നതിലുപരി പലപ്പോഴും ബിസിനസായി മാറുന്നുണ്ടെന്ന പരാതിയും നിലവിലുണ്ട്. മാത്രമല്ല സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ വ്യക്തമായ കണക്കുകള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.


6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികളുമായി ഇടപെടുന്ന ക്രഷ്, പ്ലേ സ്‌കൂള്‍, ഡേ കെയര്‍ സെന്റര്‍ തുടങ്ങി വിവിധ പേരുകളില്‍ സ്ഥാപനങ്ങളുണ്ട്. ആര്‍ക്കും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്ന അവസ്ഥയാണുള്ളത്. മാനദണ്ഡങ്ങളൊന്നും തന്നെ ഇവ പാലിക്കുന്നില്ല. കുട്ടികളുടെ വികസന ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല. കുട്ടികളുടെ പ്രവേശനങ്ങളിലും വിവേചനമുണ്ട്. പ്രത്യേകിച്ചും ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ ഇത് നിരീക്ഷിക്കാനുള്ള സംവിധാനവുമില്ല. ഇതേ തുടര്‍ന്നാണ് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.


നിയമനിര്‍മാണത്തിന് മുന്നോടിയായുള്ള ശില്‍പശാല ഇന്നലെ തിരുവനന്തപുരത്ത് നടന്നു. കുട്ടികളുടെ അവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കണോ എന്ന കാര്യവും ശില്‍പശാല ചര്‍ച്ചചെയ്തു. ബാലാവകാശ കമ്മിഷന്‍ അംഗം ശ്രീല മേനോന്‍, പൂനെ സെന്റര്‍ ഫോര്‍ ലേണിങ് റിസോഴ്‌സിലെ ചിത്തരഞ്ജന്‍ കൗള്‍, ബംഗളൂരു സ്‌കൂള്‍ സ്‌കേപ്പ് ഡയരക്ടര്‍ അമുക്ത മഹപത്രെ എന്നിവര്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു. നിയമനിര്‍മാണം സംബന്ധിച്ച് വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ സബ് കമ്മിറ്റി രൂപീകരിച്ചു. ശില്‍പശാലയിലെ നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത ശേഷം വീണ്ടും ശില്‍പശാല സംഘടിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശു വികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജ്, ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സുരേഷ്, യൂനിസെഫ് പ്രതിനിധി കുമരേശന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ വനിതാശിശു വികസന ഓഫിസര്‍മാര്‍, ശിശുസംരക്ഷണ ഓഫിസര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago