കഴിഞ്ഞ വര്‍ഷം 7.8 കോടി ജനങ്ങള്‍ പലായനം ചെയ്‌തെന്ന് യു.എന്‍
ജനീവ: യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ കാരണത്താല്‍ കഴിഞ്ഞ വര്‍ഷം ലോകത്തില്‍ ഏഴ് കോടിയില്‍ കൂടുതല്‍ പേര്‍ പലായനം ചെയ്‌തെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2018ല്‍ 7.8 കോടി ജനങ്ങളാണ് ലോക വ്യാപകമായി വീടുകള്‍ വിട്ട് പോകേണ്ടിവന്നതെന്ന് യു.എന്‍ ഹൈകമ്മിഷനര്‍ ഫോര്‍ റെഫ്യൂജി (യു.എന്‍.എച്ച്.സി.ആര്‍) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ഥികളില്‍ വന്‍ വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 2017ല്‍ 20 ലക്ഷം പേര്‍ മാത്രമാണ് സംഘര്‍ഷങ്ങളാല്‍ പലായനം ചെയ്യേണ്ടിവന്നത്.
പലായനം ചെയ്യേണ്ടിവന്നവരില്‍ പകുതിയും കുട്ടികളാണ്. യുദ്ധം, ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പീഡനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കേണ്ടതിന്റെ അനിവാര്യമായ ആവശ്യകതയാണ് കണക്കുകള്‍ അറിയിക്കുന്നതെന്ന് യു.എന്‍.എച്ച്.സി.ആര്‍ കമ്മിഷനര്‍ ഫിലിപ്പോഗ്രാന്‍ഡി പറഞ്ഞു. പുതിയ സംഘര്‍ഷങ്ങള്‍ അഭയാര്‍ഥികളെ വര്‍ധിപ്പിക്കുന്നു.പഴയ അഭയാര്‍ഥികള്‍ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നില്ലെന്നും ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."