കേരളത്തിന് തിരിച്ചടി; മൊറട്ടോറിയം നീട്ടാനാവില്ലെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി: കേരളത്തിലെ കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്.ബി.ഐ. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്ത പരിഗണന കേരളത്തിന് മാത്രം നല്‍കാനാവില്ലെന്ന് ആര്.ബി.ഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു.
മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത്. ഇതോടെ ബാങ്കുകള്‍ക്ക് ഇനി ജപ്തി നടപടിയിലേക്ക് നീങ്ങാം.
പ്രതിഷേധവുമായി കേരളം; ആവശ്യമെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ കാണും- കൃഷിമന്ത്രി
ആര്.ബി.ഐ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ രംഗത്തെത്തി. നടപടി നിഭാഗ്യകരമെന്ന് കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരിട്ട് കാണും. സംസ്ഥാന തല ബാങ്കേഴസ് സമിതി വിളിച്ചു കൂട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയാല്‍ സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."