നോവിന്റെ ചിത്രം ബാക്കിയാക്കി സൗമ്യയും മാഞ്ഞു
മാവേലിക്കര: ഷൊര്‍ണൂരിനടത്തു ട്രെയിനില്‍വെച്ച് ബലാല്‍സംഗത്തെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ട സൗമ്യയെ പോലെ വള്ളിക്കുന്നം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സൗമ്യയുടെ മുഖവും ഇനി സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മനസില്‍ നിറഞ്ഞു നില്ക്കും. എന്നും നോവു പടര്‍ത്തുന്ന ചിത്രമായി ആ മുഖമവരില് ബാക്കിയാകും. വള്ളിക്കുന്നത്ത് ദാരുണമായി കൊലപ്പെട്ട പൊലിസ് ഉദ്യോഗസ്ഥ സൗമ്യക്ക് കണ്ണീരോടെ വിട. രാവിലെ സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം പൊലിസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ലിബിയയിലായിരുന്ന സൗമ്യയുടെ ഭര്‍ത്താവ് സജീവന് നാട്ടിലെത്തുന്നതുവരേ മൃതദേഹം
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് സ്റ്റേഷനിലേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചത്. ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയും സ്റ്റേഷനില്‍ സഹപ്രവര്‍ത്തകരായിരുന്ന പൊലിസുകാരും സൗമ്യയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നാലെ സൗമ്യ പരിശീലിപ്പിച്ചിരുന്ന എസ്.പി.സി കേഡറ്റുകളും അന്തിമപചാരം അര്‍പ്പിച്ചു.
10 മണിയോടെ മൃതദേഹം കാമ്പിശേരി തെക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സൗമ്യയ്ക്ക് വിട ചൊല്ലി. പൊലിസിന്റെ ഔദ്യോഗിക ബഹുമതികളോടെ 11.30ന് മൃതദേഹം വീട്ടുവളപ്പില്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
കേസിലെ പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."