HOME
DETAILS
MAL
മനുഷ്യമാംസമുണ്ടെന്ന് വ്യാജവാര്‍ത്ത; യു.കെയില്‍ ഇന്ത്യന്‍ റസ്റ്ററന്റ് അടച്ചു പൂട്ടി
backup
May 18 2017 | 06:05 AM
ലണ്ടന്‍: മനുഷ്യമാംസം വിളമ്പുന്നുവെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് യു.കെയിലെ ഇന്ത്യന്‍ റസ്റ്ററന്റ് അടച്ചു പൂട്ടി. ആധികാരതയില്ലാത്ത ഒരു സൈറ്റില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു.
ഇതിനു ശേഷം തങ്ങള്‍ക്ക് ശക്തമായ ഭീഷണികള്‍ നേരിടേണ്ടി വന്നതായി റസ്റ്ററന്റ് ഉടമ പറഞ്ഞു. മാസത്തിനായി ഒമ്പതു മനുഷ്യ ശരീരങ്ങള്‍ ഇവിടെ ഫ്രീസ് ചെയ്ത് സൂക്ഷിച്ചതായും റസ്റ്ററന്റിന്റെ ഉടമയെ ചോദ്യം ചെയ്തു വരുന്നതായുമൊക്കെ വാര്‍ത്തയില്‍ എഴുതി പിടിപ്പിച്ചിരുന്നു- റസ്റ്ററന്റ് ഉടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."