സഊദിയില്‍ ശിക്ഷകാലയളവ് കഴിഞ്ഞിട്ടും പിഴ അടയ്ക്കാനാവാതെ നിരവധി മലയാളികള്‍ ജയിലില്‍
ജിദ്ദ: സഊദിയില്‍ തടവുശിക്ഷാ കാലയളവ് കഴിഞ്ഞിട്ടും ഇതോടൊപ്പമുള്ള പിഴ സംഖ്യ അടക്കാന്‍ കഴിയാത്തതു കാരണം നിരവധി മലയാളികള്‍ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്്.
ദമാം മേഖലയില്‍ നിരവധി ഇന്ത്യക്കാരുടെ ജയില്‍ മോചനമാണ് ഇത്തരത്തില്‍ നീണ്ടുപോകുന്നത്. നയതന്ത്ര തലത്തിലുള്ള ഇടപെടല്‍ ഉണ്ടായാല്‍ ഇവരുടെ മോചനം സാധ്യമാകുമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
തൊഴില്‍ ഉടമയുമായുള്ള കേസില്‍ പെട്ട് ജയിലുകളില്‍ കഴിയുന്ന മലയാളികളുടെയും ഇതര സംസ്ഥാനക്കാരുടെയും എണ്ണം കിഴക്കന്‍ പ്രവിശ്യയില്‍ കൂടുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.
ദമാം മേഖലയില്‍ മാത്രം ഇത്തരത്തില്‍ ഇരുനൂറോളം പേര്‍ ജയിലില്‍ കഴിയുന്നതായാണ് കണക്ക്. പലരുടെയും തടവുകാലാവധി രണ്ട് വര്‍ഷമാണെങ്കിലും പിഴ അടക്കാന്‍ സാധിക്കാതെ നാല് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്.
പരാതി നല്‍കിയ തൊഴില്‍ ഉടമയുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ സംസാരിച്ച് ചില കേസുകളില്‍ നഷ്ടപരിഹാര തുക ഒഴിവാക്കിയെടുത്തിട്ടുണ്ട്. ഭൂരിപക്ഷം പരാതിക്കാരും ഒത്തുതീര്‍പ്പിന് വഴങ്ങാത്തതു കാരണം നിരവധി പേരുടെ ജയില്‍ വാസം തുടരുകയാണ്.
പൊതുമാപ്പിലും ഇത്തരക്കാര്‍ക്ക് ഇളവ് ഇല്ലാത്തത് കാരണം ഇവരുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."