മുസ്‌ലിംകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം: പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
ചവറ: മുസ്‌ലിംകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പന്മന നെറ്റിയാട് ടൗണ്‍ ജുമാ മസ്ജിദിന്റെ വഖഫ് കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മസ്ജിദ് നിര്‍മാണത്തില്‍ പങ്കാളിയാകുകയെന്നത് മനുഷ്യ ജീവിതത്തില്‍ കിട്ടുന്ന അസുലഭ അവസരമാണ്.
ഇസ്‌ലാം ഇന്ന് ലോക സമൂഹത്തിന്റെ മുന്നില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മതമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. അഞ്ചു നേരം പ്രാര്‍ഥിക്കുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് ആരെയും അക്രമിക്കാന്‍ കഴിയില്ല. അവര്‍ എന്നും മനുഷ്യ സ്‌നേഹികള്‍ ആയിരിക്കും. ദൈവവചനങ്ങള്‍ കേട്ടും വിശ്വസിച്ചും കഴിയുകയാണ് വിശ്വാസിയുടെ ധര്‍മമെന്നും അദ്ദേഹം പറഞ്ഞു.
അസര്‍ നിസ്‌കാരത്തിന് ഷിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. നിരവധി വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്. പന്മന പോരൂക്കര ജമാഅത്തിന് അധീനതയില്‍ 37 വര്‍ഷക്കാലം മുന്‍പ് തൈക്കാപ്പള്ളിയായി പ്രവര്‍ത്തനം തുടങ്ങിയ മസ്ജിദില്‍ 17 വര്‍ഷക്കാലം മുന്‍പാണ് ജുമുഅ ആരംഭിച്ചത്. കണ്ണന്‍കുളങ്ങര നിവാസികളുടെ നേതൃത്വത്തിലാണ് ഒന്നര കോടി രൂപ ചിലവഴിച്ച് മസ്ജിദ് നിര്‍മിച്ചത്.
താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി, ജമാഅത്ത് ഇമാം ഹാഫിള് അബ്ദുല്‍ ജലീല്‍ നഈമി, ടൈറ്റാനിയം മസ്ജിദ് ഇമാം റിയാസ് ഫൈസി, ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം, കോഞ്ചേരില്‍ ഷംസുദ്ദീന്‍, തല്‍ഹത്ത് ഖാസിമി, ഷംസുദ്ദീന്‍ മുസ്‌ലിയാര്‍, നൗഫല്‍ തുണ്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."