ലോകത്തിന് ഇടുക്കിയില്‍ നിന്നും ഒരു ബിഗ് സല്യൂട്ട്
തൊടുപുഴ: പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകത്തെ ആദരിക്കുന്നതിനായി ഇടുക്കിയില്‍ നിന്നും ഒരു ബിഗ് സല്യൂട്ട്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മര്‍ച്ചന്റ് അസോസിയേഷന്‍, റോട്ടറി ക്ലബ്ബ് തുടങ്ങിയവയുടെ പങ്കാളിത്തമുണ്ടാകും. തസീഫ ഇന്റര്‍നാഷണല്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെ ലോക നടപ്പുദിനത്തോടും ലോക വിനോദസഞ്ചാര ദിനത്തോടും അനുബന്ധിച്ച് സെപ്റ്റംബര്‍ 29നാണ് ുപിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ 160 ഓളം രാജ്യങ്ങളില്‍ സംഘടുപ്പിക്കുന്ന പരിപാടിയില്‍ കേരളത്തെ പ്രധിനിധീകരിച്ചുകൊണ്ടാണ് തൊടുപുഴയില്‍ ബിഗ് സല്യൂട്ട് എന്ന പേരില്‍ പരിപാടി നടത്തുന്നത്.4000 മുതിര്‍ന്നവരെയും 1000 കുട്ടികളെയും ഉള്‍പ്പെടുത്തി 5000ഓളം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തൊടുപുഴ മങ്ങാട്ടുകവലയില്‍ നിന്നും ഏകദേശം ആറു കിലോമീറ്റര്‍ ദൂരം നടന്നതിന് ശേഷം തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സമാപനം സംഘടിപ്പിക്കും.
വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, തൊടുപുഴ എം എല്‍ എ പി ജെ ജോസഫ്, ജോയ്‌സ് ജോര്‍ജ് എം പി, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഉള്‍പ്പെടുന്നവരുടെ സാനിധ്യം പരിപാടിയില്‍ ഉണ്ടാകും. പങ്കെടുക്കുന്ന ഓരോരുത്തരും ഇതിനായി നേരത്തെ രജിസ്റ്റര്‍ ചെയ്യണം. എല്ലാവര്‍ക്കും തസീഫ എന്ന സംഘടനയുടെ പങ്കെടുത്തതിനായുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും.
തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍ എ ഷറഫ് എന്നിവരാണ് ബിഗ് സല്യൂട്ട് പരിപാടിയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തൊടുപുഴയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ശേഷം പരിപാടിക്കായുള്ള മൊബൈല്‍ അപ്പിന്റെയും ലോഗോയുടെയും ഔദ്യോഗിക പ്രകാശനം ജില്ലാ കലക്ടര്‍ ജീവന്‍ബാബു നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."