സൂപ്പര്‍മാര്‍ക്കറ്റ് രംഗം കയ്യടക്കാന്‍ ആമസോണ്‍; ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ കഴിഞ്ഞു
ഓണ്‍ലൈന്‍ വാണിജ്യ കമ്പനിയായ ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തിക്കഴിഞ്ഞു. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഫുഡ് ആന്റ് ഗ്രോക്കറി റീട്ടെയില്‍ സ്ഥാപനമായ 'മോര്‍' ആണ് ഏറ്റെടുത്തിരിക്കുന്നത്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, റിലയന്‍സ് ഫ്രഷ്, ഡിമാര്‍ട്ട് തുടങ്ങിയവയ്ക്കു ശേഷം സൂപ്പര്‍മാര്‍ക്കറ്റ് രംഗത്ത് നാലാമതുള്ള കമ്പനിയാണ് മോര്‍.
4200 കോടി രൂപയ്ക്കാണ് മോറിനെ ആമസോണ്‍ ഏറ്റെടുത്തിരിക്കുന്നത്. സാമറ ക്യാപിറ്റലുമായി ചേര്‍ന്നാണ് ഈ ഏറ്റെടുക്കല്‍. ഓരോ വര്‍ഷവും 100-150 സ്‌റ്റോറുകള്‍ തുടങ്ങാനാണ് ആമസോണിന്റെ പദ്ധതി. സാമറ ക്യാപിറ്റലിന് 51 ശതമാനം ഷെയറും ആമസോണിന് 49 ശതമാനം ഷെയറുമാണുള്ളത്.
ആമസോണ്‍ മാത്രമല്ല, ഗോള്‍ഡ്മാന്‍ സാച്ചും മോറിനെ വാങ്ങാന്‍ താല്‍പര്യം കാണിച്ചിരുന്നു. ഇവരും സാമറ ക്യാപിറ്ററലുമായി പങ്കാളിത്തത്തിലാണ്.
ഗ്രോക്കറി ഡെലിവറിക്കായി ആമസോണ്‍ പുതുതായി തുടങ്ങിയ 'ആമസോണ്‍ പ്രൈം' ചില നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇതിന്റെ വിപുലീകരണമാണ് മോര്‍ ഏറ്റെടുത്തതിലൂടെ ലക്ഷ്യമിടുന്നത്.
ബിഗ് ബസാറും റിലയന്‍സ് ഫ്രഷും കയ്യടക്കിയിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ ഇടിച്ചുകയറാനായിരിക്കും ആമസോണിന്റെ ശ്രമം. ഈ ഏറ്റെടുക്കല്‍ അതിന് വലിയ ഗുണം ചെയ്യുകയും ചെയ്യും.
വെബ്‌സൈറ്റില്‍ ഗ്രോക്കറികളും അവശ്യസാധനങ്ങള്‍ക്കും ആമസോണ്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഈ മോഡല്‍ തന്നെ റീട്ടെയില്‍ സ്‌റ്റോറുകളിലും പിന്തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."