HOME
DETAILS

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

  
Web Desk
October 31 2024 | 03:10 AM

 We struck Netanyahus home he survived this time but may yet be killed

ബൈറൂത്ത്: ഇസ്‌റാഈലിനും നെതന്യാഹുവിനും ശക്തമായ താക്കീതുമായി ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറല്‍ നഈം ഖാസിം. ഏറ്റവും സുരക്ഷിതമായ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കി
പ്പറ വരെ ഹിസ്ബുല്ലയുടെ ഡ്രോണുകള്‍ എത്തിയെന്നും ഇത്തവണ അയാള്‍ രക്ഷപ്പെട്ടു.എന്നാല്‍ അടുത്ത തവണ അങ്ങനെ സംഭവിക്കണമെന്നില്ലെന്നുമാണ് താക്കീത്.  സെക്രട്ടറി ജനറല്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഏതാനും ദിവസം മുമ്പ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ സൂചിപ്പിച്ചായിരുന്നു നഈം ഖാസിമിന്റെ പ്രസംഗം. 

''നമ്മുടെ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും നേരെ ബോംബാക്രമണം നടത്തുന്നത് ഒരിക്കലും നമ്മെ പിന്തിരിപ്പിക്കില്ലെന്ന് ശത്രു മനസ്സിലാക്കണം. നമ്മുടെ പ്രതിരോധം ശക്തമാണ്. നെതന്യാഹുവിന്റെ കിടപ്പുമുറിയിലേക്ക് ഡ്രോണ്‍ അയക്കാന്‍ വരെ നമുക്ക് കഴിഞ്ഞു. ഞങ്ങള്‍ നെതന്യാഹുവിനെ ലക്ഷ്യമിടുന്നു എന്നത് അയാളെ ഏറെ ഭീതിയിലാക്കിയതായി നമ്മുടെ നയതന്ത്ര കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.

ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു. ഒരുപക്ഷേ അയാളുടെ സമയം എത്താത്തതിനാലാവും- അദ്ദേഹം തുടര്‍ന്നു. 

'ഒരുപക്ഷേ ഒരു ഇസ്‌റാഈലി തന്നെയായിരിക്കും അയാളെ കൊല്ലുക.,ചിലപ്പോള്‍ ഏതെങ്കിലും പ്രസംഗത്തിനിടെയാകും കൊല്ലപ്പെടുന്നത്' -അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഭാരിച്ച ഉത്തരവാദിത്തവും വിശ്വാസവും എന്നില്‍ ഏല്‍പിച്ചതിന് ഹിസ്ബുല്ലയോട് ഞാന്‍ നന്ദി പറയുന്നു. നമ്മുടെ സെക്രട്ടറി ജനറലിനെ കൊലപ്പെടുത്തിയവര്‍ നമ്മുടെ ഉള്ളിലെ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്താനും ധര്‍മസമരത്തിനുള്ള ആഗ്രഹത്തെ തകര്‍ക്കാനുമാണ് ആഗ്രഹിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ രക്തം നമ്മുടെ സിരകളില്‍ തിളച്ചുകൊണ്ടേയിരിക്കും, ഈ പാതയില്‍ അടിയുറച്ച് നില്‍ക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കും. വെടിനിര്‍ത്താന്‍ ഹിസ്ബുല്ല ആവശ്യപ്പെടില്ല. ശത്രു യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഞങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കും. ഏത് പരിഹാരവും ചര്‍ച്ചകളിലൂടെയായിരിക്കും' - അദ്ദേഹം വ്യക്തമാക്കി.

ലബനാന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഹിസ്ബുല്ല ഇസ്‌റാഈലുമായി യുദ്ധം ചെയ്യുന്നതെന്നും ഒരു വിദേശ സ്വാധീനത്തിന്റെ പേരിലല്ലെന്നും അദ്ദേഹം വ്യകതമാക്കി. നിങ്ങളുടെ ത്യാഗങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും അല്‍പം കൂടി ക്ഷമ കൈക്കൊള്ളണമെന്നും ലബനാനിലെ ഹിസ്ബുല്ല അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

'ഇസ്‌റാഈലുമായുള്ള യുദ്ധത്തില്‍ അന്തിമ വിജയം നമുക്കായിരിക്കും. ഒരു സഹോദരനെപ്പോലെയായിരുന്നു ഹസന്‍ നസ്റുല്ല. അദ്ദേഹം തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ ഹിസ്ബുല്ല തുടരും. ഗസ്സയെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഇസ്‌റാഈല്‍ ഭീഷണിയെ ഞങ്ങള്‍ പ്രതിരോധിക്കും. മുമ്പ് ഇസ്‌റാഈല്‍ ലബനാനെ ആക്രമിച്ചപ്പോള്‍ അവരെ തുരത്തിയത് ഹിസ്ബുല്ലയും സൈന്യവും ലബനാന്‍ ജനതയും ചേര്‍ന്നാണ്. അല്ലാതെ അന്താരാഷ്ട്ര പ്രമേയങ്ങളല്ല- അദ്ദേഹം തുറന്നടിച്ചു.

 കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നുമായി 39,000 ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ നടത്തിയിട്ടുണ്ട്. അവര്‍ നിയമങ്ങള്‍ അനുസരിക്കുന്നവരല്ല. പ്രതിരോധിക്കാന്‍ അവരാണ് ഞങ്ങളെ പ്രേരിപ്പിച്ചത്. ലബനാന്‍ മണ്ണില്‍ കുടിയേറാന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍, അവരെ പുറത്താക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. അല്ലാതെ, ഞങ്ങള്‍ ആരുടെയും പ്രേരണയാലല്ല പോരാടുന്നത്- അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാന്‍ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. മറ്റേതെങ്കിലും അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്‌റാഈലിനെ നേരിടാന്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അതിനെയും സ്വാഗതം ചെയ്യും. ചെറുത്തുനില്‍പ്പിനെതിരായ ആഗോള യുദ്ധമാണ് അവര്‍ നടത്തുന്നത്. ലബനാനിലും ഗസ്സയിലും മാത്രമായി പരിമിതമല്ല. ഇത്തരമൊരു യുദ്ധത്തെയാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്. അന്തിമ വിജയം ഞങ്ങള്‍ക്കൊപ്പമാണ്' -അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  5 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  5 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  5 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  5 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  5 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  5 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  5 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  5 days ago