HOME
DETAILS

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

  
നിസാം കെ. അബ്ദുല്ല 
October 31, 2024 | 3:44 AM

Wayanad landslide

കൽപ്പറ്റ: നാടൊന്നാകെ ഒലിച്ചുപോയ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാൻ ഇനിയും കാത്തിരിക്കണം. ജൂലൈ 30ന് രാജ്യത്തിന്റെ തന്നെ ഹൃദയം തകർത്തായിരുന്നു പുന്നപ്പുഴ കുത്തിയൊലിച്ചൊഴുകിയത്. ഇരുകരയിലെയും ഏറെ പ്രിയപ്പെട്ട മനുഷ്യരെയും അവരുടെ സമ്പത്തുമെല്ലാം പുഴ കൊണ്ടുപോയത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കണ്ടറിഞ്ഞതാണ്. അന്ന് നിങ്ങൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ അതിജീവിതരുടെ കണ്ണീർചാലിട്ടൊഴുകിയ മുഖങ്ങളിൽ നേരിയ പ്രതീക്ഷ രൂപപ്പെട്ട് വന്നിരുന്നു. എന്നാൽ പ്രതീക്ഷയും നൽകി, ഫോട്ടോയുമെടുത്ത് പ്രധാനമന്ത്രി പോയിട്ട് മൂന്ന് മാസത്തോട് അടുക്കുമ്പോഴും ഇനിയും കാത്തിരിക്കണമെന്ന സൂചനകൾ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നത്. അതിജീവിതരുടെ പ്രതീക്ഷകൾ ആകെ തകിടം മറിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തര സഹായം പോലും നൽകാതെ അവഗണിക്കുകയാണ്. 237 മനുഷ്യരുടെ മരണം സ്ഥിരീകരിക്കുകയും 47 മനുഷ്യരിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുകൾ അവശേഷിക്കാതെയും ഒടുങ്ങിയ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പോലും പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് അതിജീവിതർ പറയുന്നത്. കേന്ദ്രസഹായം വൈകിയതോടെ പുനരധിവാസ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനം സമർപ്പിച്ച മെമ്മറാണ്ടം പോലും പരിഗണിച്ചില്ല. 


ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുൾ കവർന്ന നാട് കാണാനെത്തിയത്. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാനാവും പ്രധാനമന്ത്രിയുടെ വരവെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. മണിക്കൂറുകളോളം ദുരന്തഭൂമിയിൽ ചെലവിട്ട പ്രധാനമന്ത്രി പിന്നീട് ദുരന്തം അതിജീവിച്ചവരെ വിവിധയിടങ്ങളിലും സന്ദർശനം നടത്തി കൂടെയുണ്ടെന്ന് പറഞ്ഞത് ആത്മാർഥതോടെയെന്ന് ജനം തെറ്റിദ്ധരിച്ചു. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെല്ലാം നാടിനെ ചേർത്തുപിടിക്കുമെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും തങ്ങളെ ഒരുതരത്തിലും സ്പർശിച്ചില്ലെന്ന നിലപാടാണ് ഇപ്പോഴും കേന്ദ്രം തുടരുന്നത്. നേരിട്ട് സാമ്പത്തിക സഹായം അനുവദിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുമായിരുന്നിട്ടും ആയിരത്തോളം കുടുംബങ്ങളിലെ പലജീവനുകളും അവരുടെ സ്വപ്‌നങ്ങളുമെല്ലാം മലവെള്ളം കൊണ്ടുപോയത് നേരിട്ട് ബോധ്യപ്പെട്ടിട്ടും ഒന്നും നൽകാതിരിക്കുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ സഹായധനം വാരിക്കോരി നൽകുകയും ചെയ്തു കേന്ദ്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  3 months ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  3 months ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  3 months ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  3 months ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  3 months ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  3 months ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  3 months ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  3 months ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  3 months ago