കെ.എസ്.ആര്.ടി.സി ഡ്യൂട്ടി പരിഷ്കരണം, ഈരാറ്റുപേട്ട-കോട്ടയം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം
ഈരാറ്റുപേട്ട:കെ.എസ്.ആര്.ടി.സിയുടെ ഡ്യൂട്ടിപരിഷ്കരണം മൂലം കോട്ടയം - ഈ രാറ്റുപേട്ട ദേശാസാല്‍കൃത റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി.
35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടയം ഈ രാറ്റുപേട്ട റൂട്ട് ദേശവല്‍ക്കരിച്ചത്.വര്‍ഷങ്ങളായി നടത്തിയിരുന്ന സര്‍വീസുകള്‍ പോലും ഡ്യൂട്ടി പരിഷ്കരണത്തിന്റെ പേരില്‍ നിറുത്തലാക്കി. ഇതോടെ കെ.എസ്.ആര്.ടി.സി ബസുകളെ ആശ്രയിച്ചിരുന്ന വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും മറ്റ് യാത്രാക്കാരും ദുരിതത്തിലായി. വിവിധ ഓഫീസുകളിലേക്കും മെഡിക്കല്‍ കോളേജ്, റെയില്‍വേ സ്റ്റേഷന്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവരെയാണ് ബസ് സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.എന്നും ഈ ദേശസാല്‍കൃത റൂട്ടിനോട് കടുത്ത അവഗണയാണ് കെ.എസ്.ആര്.ടി.സി കാണിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
രാത്രിയായാല്‍ തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ വഴി കോട്ടയം എത്തുന്ന യാത്രക്കാര്‍ക്ക് കോട്ടയത്തുനിന്നും ഈ രാറ്റുപേട്ടയ്ക്ക് ബസുകള്‍ കിട്ടാറില്ല. പാലായിലേക്കുള്ള ബസുകള്‍ കയറി അവിടെ നിന്ന് ഒട്ടോയിക്ക് ഈ രാറ്റുപേട്ടയ്ക്ക് പലപ്പോഴും യാത്രക്കാര്‍ പോകുന്നത് പതിവാണ്.
ഡൂട്ടി പരിഷ്കരണ മൂലം ഉള്ള ബസുകളും ഇല്ലാതായെന്ന് നാട്ടുകാര്‍ പരിതപിക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരവും നല്ല വരുമാനവും ഉണ്ടായിരുന്ന സര്‍വീസുകളാണ് നിര്‍ത്തലാക്കിയതില്‍ ഏറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."