HOME
DETAILS
MAL
'രമണം' സിനിമ സര്‍ക്കാരിന്റെ പേരില്‍ എഴുതി നല്‍കും
backup
May 18 2017 | 21:05 PM
കണ്ണൂര്‍: മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'രമണം' സിനിമയുടെ അവകാശം സംസ്ഥാന സര്‍ക്കാരിന്റെ പേരില്‍ എഴുതി നല്‍കുമെന്ന് സംവിധായകന് ബല്‍റാം മട്ടന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് യാതൊരു പണവും വാങ്ങാതെ പൂര്‍ണമായും പുസ്തക വില്പനയിലൂടെ മാത്രം നിര്‍മാണം നടത്തി സര്‍ക്കാരിന് അവകാശം കൈമാറുന്നത് സിനിമാ ചരിത്രത്തില്‍ ആദ്യമാണെന്നും 2018ല്‍ രമണം തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇതുമായി ബന്ധപ്പെട്ട നാലു പുസ്തകങ്ങള്‍ കൂടി പുറത്തിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."