HOME
DETAILS

മന്ത്രിയെ സമീപിച്ചത് പകയ്ക്ക് കാരണമായി: മാനേജര്‍

  
backup
June 21 2019 | 17:06 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%af


കണ്ണൂര്‍: ആന്തൂരിലെ ബക്കളത്ത് നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നല്‍കാതിരുന്നപ്പോള്‍ സി.പി.എം നേതൃത്വത്തെയും മന്ത്രിയെയും സമീപിച്ചതാണ് നഗരസഭാ അധ്യക്ഷയുടെ പകയ്ക്ക് കാരണമെന്ന് കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവന്‍. ഇന്നലെ വളപട്ടണം പൊലിസില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ' സുപ്രഭാത ' ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെയും സി.പി.എം നേതൃത്വത്തെയും സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചത്. ഇതില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്കുള്ള ജാള്യത പകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.


ശ്യാമളക്കെതിരേ സൈബര്‍ സഖാക്കളും


കണ്ണൂര്‍: ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യമായി സൈബര്‍ സഖാക്കളും.
പകയും അഹങ്കാരവും അടക്കാനാവില്ലെങ്കില്‍ വ്യക്തിയായി മാത്രം തുടരണമെന്നാണ് സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.
സി.പി.എമ്മിന്റെ സൈബര്‍ മുഖമായ പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിലാണ് ഇത്തരം പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
പി.കെ ശ്യാമളയുടെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് നടപടി ആവശ്യപ്പെട്ടതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എം കടുത്ത പ്രതിരോധത്തിലായി.

നിഷ്പക്ഷ
അന്വേഷണം നടക്കും: ഡി.ജി.പി


അന്തിക്കാട്: ആന്തൂരില്‍ പ്രവാസി വ്യവസായിയായിരുന്ന പാറയില്‍ സാജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
ആത്മഹത്യാപ്രേരണക്ക് കേസെടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. നിലവിലുള്ള കേസ് അസ്വാഭാവിക മരണത്തിനാണ്. വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ ഉത്തരവില്‍ അസ്വാഭാവികതയില്ല.
ബിനോയ് കോടിയേരി വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഡി.ജി പി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago