25 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ വയനാട്ടില്‍ അറസ്റ്റില്‍
പിടിയിലായത് വാഹന പരിശോധനക്കിടെ
ബാവലി(വയനാട്): 25 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുള്‍പ്പടെ അഞ്ച് ഇതര സംസ്ഥാനക്കാര്‍ വയനാട്ടില്‍ പിടിയിലായി. വയനാട് ജില്ലാ പൊലിസ് മേധാവിയുടെ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളും തിരുനെല്ലി പൊലിസും സംയുക്തമായി മാനന്തവാടി - മൈസൂര്‍ റോഡിലെ ബാവലി ഫോറസ്റ്റ്് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് 25 കിലോ കഞ്ചാവുമായി സംഘം പിടിയിലായത്. മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസിലായിരുന്നു പ്രതികള്‍ കഞ്ചാവുമായി യാത്ര ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് പരിശോധന.
സംഭവത്തില്‍ കഞ്ചാവ് കടത്തിയ തെലങ്കാന സ്വദേശികളായ ഗട്ടഗാനിപര്ത്തി ഷായംപേട് സദാനന്ദ രായരാഗുള(50), രായപ്പള്ളി വെങ്കടേഷ് ഓങ്കാരെ(23), രാജേഷ് രാഹുല(23), വിശാഖപട്ടണം സ്വദേശിനികളായ സി.എച്ച് പുഷ്പ(25), സത്യ താമര(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ ബാവലി ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ബാഗുകളിലായാണ് ബസില്‍ ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പ്രതികളെ ഇന്ന്കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."