പരീക്ഷയിലെ ആള്‍മാറാട്ടം: മൂന്നാം പ്രതിയായ അധ്യാപകന് കീഴടങ്ങി
മുക്കം: നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആള്‍മാറാട്ടം നടത്തി വിദ്യാര്‍ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തില്‍ മൂന്നാം പ്രതിയായ അധ്യാപകന് കീഴടങ്ങി. ഇന്നലെ രാവിലെ 8.30 ഓടെയാണ് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ മുക്കം പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഫൈസല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പടുത്തി ഇന്നലെ ഉച്ചയോടെ താമരശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേസിലെ ഒന്നാം പ്രതിയും നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനുമായ നിഷാദ് വി. മുഹമ്മദ്, ഇതേ സ്കൂളിലെ പ്രിന്‍സിപ്പലും രണ്ടാം പ്രതിയുമായ കെ. റസിയ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ തിങ്കളാഴ്ച കീഴടങ്ങിയേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."