HOME
DETAILS
MAL
മസ്തിഷ്‌ക ജ്വരം: ബിഹാറില്‍ മരിച്ചത് 142 കുട്ടികള്‍
backup
June 21 2019 | 18:06 PM
പട്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ആശങ്കാ ജനകമായ രീതിയില്‍ പടരുന്നു. സംസ്ഥാനത്താകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 142 ആയി.
ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മുസാഫര്‍പൂരിലെ എസ്.കെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇവിടെ ഇന്നലെ വരെ മരിച്ചവരുടെ എണ്ണം 104 ആയിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.
സംസ്ഥാനത്തെ 16 ജില്ലകളിലായ 600 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം പിടിപെട്ട് ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ 142 പേര്‍ മരിച്ചു. മുസാഫര്‍പൂരിനുപുറമെ ഭാഗല്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍, വൈശാലി, സീതാമര്‍ഹി, സമസ്തിപൂര്‍ എന്നീ ജില്ലകളിലും അപകടകരമായ രീതിയിലാണ് രോഗം പടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."