HOME
DETAILS
MAL
ഏകദിന ശില്പശാല നടത്തി
backup
July 27 2016 | 19:07 PM
കല്‍പ്പറ്റ: സ്വച്ഛ് ഭാരത് മിഷന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അര്‍ഹമായ മുഴുവന്‍ വ്യക്തികള്‍ക്കും വ്യക്തിഗത ടോയ്ലറ്റുകളും പൊതു ശുചിത്വ സമുച്ചയങ്ങളും നല്കി രാജ്യത്തെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) ആയി പ്രഖ്യാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല-ബോക്ക്തല ഒ.ഡി.എഫ് പരിശോധന സംഘങ്ങള്‍ക്കായി ഏകദിന ശില്പശാല നടത്തി. കല്‍പ്പറ്റ വുഡ്ലാന്റ്സ് ഹോട്ടലില്‍ നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.ജി വിജയകുമാര്‍ അധ്യക്ഷയായി. ശുചിത്വമിഷന് അസി.കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേന്ദ്രന്, എസ്.ഇ.യു.എഫ് പ്രോഗ്രാം ഡയറക്ടര്‍ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജയരാജ്, ടി.യു കൃഷ്ണന്, കെ രജീഷ്, സാജിയോ ജോസഫ്, കെ അനൂപ് എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."