ദീപാവലിക്ക് മുന്നോടിയായി സാമ്പത്തിക പാക്കേജ്: പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യേപിച്ചേക്കും. കൊവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്ന് സൂചനയുണ്ട്. ഉച്ചയ്ക്ക് 12.30നുള്ള വാര്‍ത്താ സമ്മേളനത്തിലാകും പദ്ധതി പ്രഖ്യാപനം.
https://twitter.com/ANI/status/1326725085223247872?ref_src=twsrc%5Etfw%7Ctwcamp%5Eembeddedtimeline%7Ctwterm%5Eprofile%3AANI%7Ctwcon%5Etimelinechrome&ref_url=https%3A%2F%2Faninews.in%2F
കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവകസന പദ്ധതികള്‍ക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വന്‍കിട പദ്ധതികള്‍ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
കടുത്ത പ്രതിസന്ധിനേരിടുന്ന ഹോട്ടല്‍, ടൂറിസം, വ്യോമയാനം തുടങ്ങിയമേഖലകള്‍ക്കും സാമ്പത്തിക പാക്കേജില്‍ പരിഗണനലഭിച്ചേക്കും. നികുതി, ജിഎസ്ടി എന്നിവയിലെ ഇളവുമാത്രം മതിയാകില്ലെന്നും കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."