ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം ശക്തമാക്കി കുവൈത്തും അമരിക്കയും പോംപിയോയുടെ ഗൾഫ് സന്ദർശനം ആരംഭിക്കുന്നു
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതതിനുള്ള ശ്രമങ്ങള്‍ കുവൈത്ത് സജീവമാക്കിയതായി അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു. ഖത്തറിനെതിരായ നിയമവിരുദ്ധ ഉപരോധം അവസാനിപ്പിക്കാതെ ശ്രമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയുടെയും ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് നടക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് തടസ്സമായി നില്‍ക്കുന്ന പ്രധാന തര്‍ക്കവിഷയങ്ങളില്‍ അനുരഞ്ജനത്തിലെത്തിക്കുന്നതിലാ
മൈക്ക് പോംപിയോയുടെ ഗള്‍ഫ് പര്യടനം നാളെ മുതല്‍
അതേ സമയം, മിഡില്‍ ഈസ്റ്റിലെ സമാധാനവും സഹകരണവും ലക്ഷ്യമിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഏഴ് രാഷ്ട്ര പര്യടനം നാളെ മുതല്‍ ആരംഭിക്കും. നവംബര്‍ 12 മുതല്‍ 23വരെ നടക്കുന്ന പര്യടനത്തില്‍ അദ്ദേഹം ഖത്തറും സന്ദര്‍ശിക്കുമെന്ന് യുഎസ് എംബസി അറിയിച്ചു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി തുടങ്ങിയവരുമായി പോംപിയോ ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."