കടല്‍ക്കൊള്ളയ്ക്കുള്ള ശ്രമം നാവികസേന തകര്‍ത്തു
മട്ടാഞ്ചേരി: ഇന്ത്യന്‍ നാവികസേനയുടെ ഓഫ് ഷോര്‍ പെട്രോള്‍ വെസലായ ഐ.എന്‍.എസ് ശാര്‍ദ എദന് കടലിടുക്കിലെ കടല്കൊള്ളയ്ക്കുള്ള ശ്രമം തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.
കടല്‍കൊള്ള ചെറുക്കാന്‍ കഴിഞ്ഞ ആറാം തിയതി മുതല്‍ നാവികസേനയുടെ കപ്പല്‍ ഇവിടെ പട്രോളിങ് നടത്തിവരുകയായിരുന്നു. ലൈബീരിയന്‍ രജിസ്ട്രേഷനുള്ള എം.വി ലോര്‍ഡ് മൗണ്ട് ബാറ്റന് എന്ന കപ്പല്‍ കൊള്ളയടിക്കാനുള്ള ശ്രമമാണ് തകര്‍ത്തത്. സലാലയില്‍നിന്ന് 230 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായിട്ടായിരുന്നു കപ്പലിന്റെ സ്ഥാനം.
അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നാവികസേനയുടെ കപ്പല്‍ കുതിച്ചെത്തുകയായിരുന്നു. രണ്ടു കപ്പലുകളും എട്ടോളം ചെറുതോണികളും തങ്ങളെ സമീപിക്കുന്നതായും കൊള്ളക്കാരാണെന്നു സംശയമുണ്ടെന്നുമായിരുന്നു മൗണ്ട് ബാറ്റനില്‍ നിന്നുള്ള സന്ദേശം. രാത്രി എഴോടെ സ്ഥലത്തെത്തിയ ശാര്‍ദ രണ്ടു പത്തേമാരികളും എട്ടു ചെറുവഞ്ചികളുമാണ് കണ്ടത്. നാവികസേനയുടെ കപ്പല്‍ കണ്ടതോടെ ഇവയില്‍ മൂന്ന് ചെറുവഞ്ചികള്‍ അതിവേഗത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു. പരിശോധനയില്‍ ഒരു റൈഫിള്‍ പിടിച്ചെടുത്തതായി നാവികസേനാ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."