സാജന്റെ ആത്മഹത്യ: ഉദ്യോഗസ്ഥരെ തിരുത്താന്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കു കഴിഞ്ഞില്ലെന്ന് പി. ജയരാജന്‍
തലശേരി: പ്രവാസിയും സംരംഭകനുമായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയെ കുറ്റപ്പെടുത്തി സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന്‍. ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് കഴിഞ്ഞില്ലെന്ന് ജയരാജന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് അതു നടപ്പാക്കലല്ല ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. ജില്ലാ സെക്രട്ടേറിയറ്റും തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും വിഷയം പരിഗണിച്ചതാണെന്നും ജയരാജന്‍ പറഞ്ഞു. ധര്‍മശാലയില്‍ സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാജന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുണ്ടാകും. നഗരസഭാ സെക്രട്ടറിയുടെ ദുര്‍വാശിയാണ് സാജന്റെ മരണത്തിന് കാരണം. ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷയ്ക്കു കഴിഞ്ഞില്ല. സാജനുമായി അടുപ്പമുണ്ടായിരുന്നെങ്കിലും പരാതി പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."